പ്രശസ്ത നടി ഭാവന ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി വരികയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഭാവന ഒരു പുതിയ ചിത്രം കൂടി മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ ഭദ്രൻ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ യുവ താരം ഷെയിൻ നിഗമാണ് നായകനായെത്തുന്നത്. നേരത്തെ ജൂതൻ എന്ന പേരിൽ സൗബിൻ ഷാഹിറിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രമാണിത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പേര് ഇഒ എന്നാക്കി മാറ്റിയെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സൂപ്പർ സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്നും ഈ ചിത്രം വരുന്ന സെപ്റ്റംബറിൽ ചിത്രീകരണമാരംഭിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ഭാവന ഇതിൽ അവതരിപ്പിക്കാൻ പോകുന്നത് രണ്ടുതവണ ദേശീയ അവാർഡ് നേടിയ തെന്നിന്ത്യൻ അഭിനേത്രിയുടെ വേഷമാണെന്നും സൂചനയുണ്ട്.
ഇഒ എന്ന എലിയാവുകോഹൻ എന്ന ജൂതന്റെ വേഷമാണ് ഷെയിൻ നിഗം ഇതിൽ ചെയ്യുക. എസ് സുരേഷ് ബാബു തിരക്കഥ രചിച്ച ഈ ചിത്രത്തിലൂടെ പതിനേഴു വർഷത്തിന് ശേഷം ഭദ്രൻ തിരിച്ചു വരികയാണ്. മലയാളത്തിലെ ഓൾ ടൈം ക്ലാസിക് ബ്ലോക്ക്ബസ്റ്ററായ സ്ഫടികമുൾപ്പെടയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ഭദ്രൻ. ജോജു ജോര്ജും ഒരു പ്രധാന വേഷം ചെയ്യുമെന്ന് കരുതുന്ന ഈ ഭദ്രൻ- ഷെയിൻ നിഗം ചിത്രം പൂർണ്ണമായും ഒരു ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കുമെന്നും, ഫോർട്ട് കൊച്ചിയിലാണ് ഇതിന്റെ ചിത്രീകരണമാരംഭിക്കുകയെന്നും വാർത്തകൾ പറയുന്നു. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഇത് കൂടാതെ ഏതാനും കന്നഡ ചിത്രങ്ങളും ഭാവന ചെയ്യുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.