വിവാഹം കഴിഞ്ഞും സിനിമയിൽ തുടരുമെന്ന് ഭാവന. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്ന ആളാണ് തന്റെ ഭർത്താവ് എന്നും ഇനിയും സിനിമകളിൽ അഭിനയിക്കുമെന്നും ഭാവന വ്യക്തമാക്കി.
ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ ആണ് ഇക്കാര്യം ഭാവന മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ടെന്നും നടൻ പൃഥ്വിരാജിനോട് ബഹുമാനം ഉണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന പറഞ്ഞു. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു. മലയാളസിനിമ ഒന്നുകൂടെ റിയലസ്റ്റിക് ആവുന്നുണ്ടെന്നും ഭാവന അഭിപ്രായപ്പെട്ടു.
ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് ചിത്രം ആദം ജോണ് ആണ് ഭാവന അഭിനയിച്ച അവസാന ചിത്രം .
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.