[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിൽ

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

അമ്മയും മകനും വീട്ടുജോലിക്കാരനും ചേർന്ന് അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിന്റെ പ്രധാന ആകർഷണം. ഡാർക്ക് കോമഡി ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാള സിനിമയിൽ വ്യത്യസ്തമായ അനുഭവമാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

സ്ഫടികം ചിത്രത്തിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ രൂപേഷ് പീതാംബരൻ, തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുക്കുന്ന മൂന്നാമത്തെ സംവിധാന സംരംഭമാണിത്. അച്ഛനെ “നന്നാക്കാൻ” ശ്രമിക്കുന്ന ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നത്.

സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം. ദാസ്, പാർവ്വതി കളരിക്കൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പനോരമ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

പി ആർ ഓ ; ഐശ്വര്യ രാജ്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.