Karwaan Movie Stills
ബോളിവുഡിലെ ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘കർവാൻ’. ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ അന്യ ഭാഷാ ചിത്രം എന്ന നിലയിൽ കേരളത്തിലും വൻ വരവേൽപ്പാണ് കർവാന് ലഭിച്ചത്. ദുൽഖറിനെ കൂടാതെ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്. കോമഡി, ഫാമിലി എന്നിയ്‌വ്‌ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയായിട്ടാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൃതദേഹം മാറി പോയതിന് തുടർന്ന് ബാംഗ്ലൂറിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യ ദിനം മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ട്ടിക്കാൻ സാധിച്ചില്ല. 1.50 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത്, എന്നാൽ രണ്ടാം ദിവസം ആദ്യ ദിനത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കർവാന് സാധിച്ചു. 2.75 കോടിയാണ് ലഭിച്ചത്. സിനിമ പ്രേമികളേയും ആരാധകരെയും ഒരെപ്പോലെ ഞെട്ടിച്ചുകൊണ്ടാണ് മൂന്നാം ദിവസത്തെ കളക്ഷൻ പുറത്തുവന്നിരിക്കുന്നത്. ഞാഴാറായഴ്ച ആയതുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷൻ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന തുക മൂന്നാം ദിവസമാണ് നേടാൻ സാധിച്ചത്, 3.5 കോടി രൂപ സ്വന്തമാക്കി കർവാൻ വിജയകുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി ഇതുവരെ 7.75 കോടി കർവാന് ലഭിച്ചിരിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളെ അപേക്ഷിച്ചു മികച്ച പ്രകടനം തന്നെയാണിത്. ജി.സി.സി യിൽ നേരത്തെ റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല എന്ന് തന്നെ വിശേഷിപ്പിക്കാം.
ആകർഷ് ഖുറാനയാണ് കർവാന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.