ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ഈ മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. യാഷ് രാജ് ഫിലിംസിന്റെ 50 ആം ചിത്രമാണ് പത്താൻ എന്ന പ്രത്യേകതയും ഉണ്ട്. 2023 ജനുവരി 25 ന് റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ മാസം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനം പുറത്ത് വരികയാണ് എന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ബേഷരം രംഗ് എന്ന ഈ ഗാനം ഡിസംബർ 12 ന് രാവിലെ 11 മണിക്കാണ് റീലീസ് ചെയ്യുക.
ഇതിലെ നായികാ വേഷം ചെയ്യുന്ന ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം നിറഞ്ഞ ഗാനമായിരിക്കും ഇതെന്നാണ് സൂചന. വിശാൽ ദഡ്ലാനി, ശേഖർ റവ്ജിയാണി, സഞ്ചിത് ബൽഹാര എന്നിവരാണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സൂപ്പർ താരം ജോണ് അബ്രഹാം ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാൻ ടൈറ്റിൽ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഹിന്ദി കൂടാതെ, തമിഴ്, തെലുങ്ക് ഭാഷകളിലും കൂടെ ചേർന്ന് പാൻ ഇന്ത്യൻ ചിത്രമായി ആണ് പത്താൻ എത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.