ഡോക്ടർ ജാനകി എന്ന ശ്കതമായ കഥാപാത്രമായി ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷക പിന്തുണ കൂടി വരുന്ന ഈ ത്രില്ലർ ചിത്രത്തിന് നിരൂപകരും പ്രശംസ ചൊരിയുന്നുണ്ട്. താരസാന്നിധ്യങ്ങൾക്കപ്പുറം കഥയുടെ മികവ് കൊണ്ടാണ് ഈ ചിത്രം കയ്യടി നേടുന്നത്. പ്രേക്ഷകരെ ആദ്യവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. അതിനൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കൂടി ചേർന്നപ്പോൾ ഇനി ഉത്തരം മികച്ച തീയേറ്റർ അനുഭവമാണ് ഓരോ പ്രേക്ഷകർക്കും സമ്മാനിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരിൽ ഒരാളായ ബെന്യാമിനാണ്.
ഇനി ഉത്തരം കണ്ടതിനു ശേഷം അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “അപർണ ബാലമുരളി തകർത്ത് അഭിനയിച്ചിരിക്കുന്ന, ഉഗ്രൻ ത്രില്ലർ ചിത്രം. ഓരോ നിമിഷവും നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..”. നവാഗത സംവിധായകനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നവാഗത രചയിതാക്കളായ രഞ്ജിത്- ഉണ്ണി ടീമാണ്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അപർണ്ണക്കൊപ്പം കലാഭവൻ ഷാജോൺ, ഹാരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.