അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം നേടിയ നടനാണ് ആന്റണി വർഗീസ്. അതിനു ശേഷം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും ആന്റണി വർഗീസ് പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇപ്പോൾ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന നിഖിൽ പ്രേംരാജ് ചിത്രത്തിലും അജഗജാന്തരമെന്ന ടിനു പാപ്പച്ചൻ ചിത്രത്തിലും അഭിനയിക്കുന്ന ആന്റണി വർഗീസിന് ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിലും അവസരം ലഭിച്ചെങ്കിലും മലയാളത്തിലെ തിരക്ക് മൂലം പോകാൻ സാധിച്ചില്ല. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആന്റണി വർഗീസ്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ എത്തിയതിനു ശേഷമാണു തനിക്കു കുറച്ചു ക്യാഷ് ഒക്കെ കിട്ടിയത് എന്നും അതുവരെ തന്റെ അക്കൗണ്ട് ബാലൻസ് സീറോ ആയിരുന്നു എന്നുമാണ് ആന്റണി വർഗീസ് എന്ന പ്രേക്ഷകരുടെ സ്വന്തം പെപെ പറയുന്നത്. സിനിമയല്ലാതെ യാത്രയാണ് തനിക്കു ഏറെ ഇഷ്ട്ടപെട്ട മറ്റൊരു കാര്യമെന്നും ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ യാത്ര ചെയ്തു എന്നും ആന്റണി പറയുന്നു. പ്രേക്ഷകർ നൽകുന്ന കയ്യടിയും ആർപ്പുവിളിയുമെല്ലാം ഒരു നടനെന്ന നിലയിൽ വലിയ ഊർജമാണ് നൽകുന്നത് എന്നും ഈ നടൻ പറയുന്നു. അങ്കമാലി ഡയറീസിൽ വിൻസെന്റ് പെപെ എന്ന നായക വേഷം ചെയ്ത ഈ നടനെ ഇപ്പോൾ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതും പെപെ എന്ന് തന്നെയാണ്. നഹാസ് ഹിദായത്, വിനീത് വാസുദേവൻ, അഭിഷേക് കെ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളിലും ആന്റണി വർഗീസ് ഈ വർഷമഭിനയിക്കും.
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
This website uses cookies.