ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇതിനോടകം വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലെ മൂന്നു ഗാനങ്ങൾ പുറത്തു വരികയും മൂന്നും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആയി മാറിയതാണ് ഈ ചിത്രത്തിന്റെ ട്രെയ്‌ലറും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറിനെ കുറിച്ചും ചിത്രത്തെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തുകയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ ആയ നിർമ്മൽ. ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമയുടെ കഥ തന്നെ പുറത്ത് വന്നല്ലോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം അവരെ രക്ഷിക്കുന്നതുമാണ് കഥയെന്ന് വ്യക്തമാവുന്ന തരത്തിലാണ് ട്രൈലെർ ഒരുക്കിയത്.
എന്നാല്‍ ട്രെയ്‌ലറില്‍ കണ്ടതിനപ്പുറം പലതും സിനിമയിലുണ്ടെന്ന് ആണ് നിർമ്മൽ പറയുന്നത്. ബീസ്റ്റിന്റെ ട്രെയ്‌ലര്‍ ലൈറ്റായിട്ടാണ് കാണിച്ചിരിക്കുന്നതെന്നും പ്രേക്ഷകർ കണ്ടതിലും വലിയ ചിത്രമാണ് ബീസ്റ്റ് എന്നും അദ്ദേഹം പറയുന്നു. ഗലാട്ട തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബീസ്റ്റിന്റെ വിശേഷങ്ങള്‍ അദ്ദേഹം പുറത്തു പറഞ്ഞത്. ട്രെയ്‌ലര്‍ കണ്ടതിന്റെ പത്തിരട്ടി സിനിമ കണുമ്പോള്‍ കിട്ടുമെന്നും പ്രേക്ഷകർ ഊഹിക്കുന്നതിലും വലുത് സിനിമ തരുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പത്ത് വേര്‍ഷന്‍ ചെയ്തിട്ടാണ് അവസാനം ഈ ട്രെയ്‌ലര്‍ എടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.