ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇന്ന് ആഗോള റിലീസ് ആയി എത്തിയ ഈ ചിത്രം വമ്പൻ ആഘോഷങ്ങളോടെയാണ് ലോകം മുഴുവൻ ആദ്യ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലും അഞ്ഞൂറോളം സ്‌ക്രീനുകളിൽ റിലീസ് ആയ ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം വെളുപ്പിന് തന്നെ ആരംഭിച്ചു. അതിഗംഭീര പ്രതികരണമാണ് ഇപ്പോൾ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പകുതി കഴിയുമ്പോൾ ദളപതി വീണ്ടും ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീതിയാണ് നമ്മുക്ക് ലഭിക്കുന്നത്. ആരാധകരേയും സിനിമ പ്രേമികളേയും ഒരുപോലെ ത്രസിപ്പിക്കുന്ന ഈ ആദ്യ പകുതി അവസാനിക്കുമ്പോൾ ഉള്ള പഞ്ച് ദളപതി ആരാധകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. ആക്ഷനൊപ്പം രസകരമായ കോമഡി സീനുകളും ഡയലോഗുകളും ഇടകലർത്തിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
അതിനൊപ്പം തന്നെ ദളപതിയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും. നെൽസൺ എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ എന്താണ് പ്രതീക്ഷിച്ചതു അത് തന്നെ അവർക്കു നല്കാൻ ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു സാധിച്ചിട്ടുണ്ട്. ദളപതി വിജയുടെ ഇൻട്രൊഡക്ഷൻ സീൻ മുതൽ അവർക്കതു ലഭിച്ചു എന്നതാണ് ചിത്രത്തിന് മുതൽക്കൂട്ടാവുന്നതു. ആവേശവും ആകാംഷയും അതോടൊപ്പം നർമ്മത്തിന്റെ മേമ്പൊടിയും ചേർത്ത്, പ്രസിദ്ധമായ നെൽസൺ സ്റ്റൈൽ മേക്കിങ് ആണ് നമ്മുക്ക് ആദ്യ പകുതിയിൽ കാണാൻ സാധിക്കുന്നത്. ഏതായാലും ഇങ്ങനെ മുന്നോട്ടു പോയാൽ ഒരു മെഗാ വിജയം തന്നെ ബീസ്റ്റ് നേടുമെന്ന് പറയാം. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികയായി എത്തിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.