ദളപതി വിജയ് നായകനായ ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫിസ് പ്രകടനവുമായി മുന്നേറുകയാണ്. സൃഷ്‌ടിച്ച ഹൈപ്പിനൊപ്പം ചിത്രം എത്തിയില്ല എന്ന പ്രതികരണം ആണ് ഉണ്ടായതു എങ്കിലും വിജയ് എന്ന താരത്തിന്റെ താരമൂല്യത്തിന്റെ ബലത്തിൽ ഗംഭീര ബോക്സ് ഓഫീസ്സ് കളക്ഷൻ ആണ് ഈ ചിത്രം ഇതിനോടകം നേടിയത്. വലിയ ഹൈപ്പിൽ എത്തുന്ന ചിത്രങ്ങൾക്ക് ആദ്യ ദിവസം മോശം അഭിപ്രായം വന്നാൽ, ആ ചിത്രം ബോക്സ് ഓഫിസ് ദുരന്തം ആകുമെന്ന പതിവ് തെറ്റിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ബീസ്റ്റ് ഇപ്പോൾ. അതിനു കാരണം വിജയ് എന്ന താരത്തിന്റെ സാന്നിധ്യം ആണെന്ന് നിസംശയം പറയാം. രണ്ട് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രം, ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന തമിഴ് ചിത്രം ആയിരിക്കുകയാണ്. കെ ജി എഫ് 2 ഉണ്ടാക്കിയ തരംഗത്തിന് ഇടയിലും ബീസ്റ്റ് വീണു പോയില്ല എന്നതും ശ്രദ്ധേയമാണ്.
വീരരാഘവന്‍ എന്ന സീനിയര്‍ റോ ഉദ്യോഗസ്ഥന്‍ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളിൽ നിന്ന്, സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ഈ ചിത്രത്തിന്റെ കഥ. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. പൂജ ഹെഗ്‍ഡെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.