ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ബീസ്റ്റ് റിലീസ് ചെയ്യുക. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇതിലെ അറബിക് കുത്ത്, ജോളിയാ ജിംഖാന എന്നീ രണ്ടു ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായതോടെ ചിത്രത്തിന്റെ ഹൈപ്പും കൂടിയിട്ടുണ്ട്. എന്നാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഈ ചിത്രം നടത്താൻ പോകുന്ന ബോക്സ് ഓഫിസ് പോരാട്ടത്തിന് ആണ്. കന്നഡയിൽ നിന്നെത്തുന്ന ബ്രഹ്മാണ്ഡ ചത്രം കെ ജി എഫ് 2 ആയിട്ടാണ് ബീസ്റ്റ് ഏറ്റു മുട്ടുക. മെഗാ ബ്ലോക്‌ബസ്റ്റർ ആയ കെ ജി എഫിന്റെ ഈ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് ഏപ്രിൽ പതിനാലിന് ആണ്. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2 .
റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീലും നിർമ്മിച്ചിരിക്കുന്നത് ഹോമബിൽ ഫിലിംസുമാണ്. രണ്ടു ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങൾ പരസ്പരം ബോക്സ് ഓഫീസിൽ ഏറ്റു മുട്ടുമ്പോൾ ആര് വിജയിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇത് രണ്ടു ചിത്രത്തിനും ഗുണമാവില്ല എന്ന് കരുതുന്നവരും ഏറെയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും അഭിനയിക്കുന്ന കെ ജി എഫ് 2 ലെ ആദ്യ ഗാനം ഇന്നലെയാണ് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.