[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂക്കയെ ഫുൾ ഓൺ ആക്ഷനിൽ വീണ്ടും കാണുക എന്നത് എന്ത് രസമാണ്; ഭീഷ്മ പർവ്വം കണ്ട ബേസിൽ ജോസെഫ് പറയുന്നു..!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രകീർത്തിച്ച് കൊണ്ട് മലയാള സിനിമയിലെ ചിലർ മുന്നോട്ടു വന്നിരുന്നു. അവരിൽ ഒരാളാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ബേസിൽ ജോസെഫ്. മമ്മൂട്ടിയുടെ മികച്ച ആക്ഷൻ ചിത്രം കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നാണ് ബേസിൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ബേസിൽ തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. ഭീഷ്മപർവ്വം പോലൊരു സിനിമ ഒരുക്കിയതിന് സംവിധായകൻ അമൽ നീരദിന് നന്ദി പറഞ്ഞ ബേസിൽ ഈ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. 1980 കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അമൽ നീരദിന്റെ സംവിധാന മികവ് തന്നെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം.

മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡ്രാമ വിഭാഗത്തിലുള്ള ഒരു ചിത്രം കൂടിയാണ് ഇത്. അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഭീഷ്മ പർവ്വം, രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഈ ചിത്രത്തിന് സംഗീതം പകർന്നത് സുഷിന് ശ്യാമും കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും ആണ്. വിവേക് ഹർഷൻ ആണ് ഇതിന്റെ എഡിറ്റർ. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവർ കൂടി ഇതിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

4 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

4 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

4 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

4 days ago

This website uses cookies.