കാതൽ ഉഗ്രൻ, ഇങ്ങനൊരു ചിത്രം ചെയ്യാൻ കാണിച്ച മനസ്സിന് കയ്യടി; പ്രശംസയുമായി ബേസിൽ ജോസഫ്
കഴിഞ്ഞ ദിവസമാണ്, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ കാതൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്. പ്രശസ്ത സംവിധായകനായ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം വളരട്ടെ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നിവക്ക് ശേഷം മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരന്‍, പോൾ സ്കറിയ എന്നിവർ ചേർന്നാണ്. റിലീസ് ദിവസം ആദ്യ പ്രദർശനം പൂർത്തിയായ സമയം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. അതിൽ തന്നെ സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടി. വളരെ പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്ത ഗംഭീര ചിത്രമാണ് കാതൽ എന്ന് ബേസിൽ ജോസഫ് പറയുന്നു.
മികച്ച പ്രകടനം നടത്തിയ മമ്മൂട്ടി, നായികാ വേഷം ചെയ്ത ജ്യോതിക എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബി, രചയിതാക്കളായ ആദർശ്, പോൾ സ്കറിയ എന്നിവരും കയ്യടി അർഹിക്കുന്നു എന്ന് ബേസിൽ പറയുന്നു. ഇത്തരമൊരു സിനിമ ചെയ്യാനുള്ള മനസ്സ് മമ്മൂട്ടി കാണിച്ചതിന് വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നും അതുപോലെ ചിത്രം പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കുമെന്നും ബേസിൽ പറഞ്ഞു. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിട്ടത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മാത്യൂസ് പുളിക്കൻ, കാമറ ചലിപ്പിച്ചത് സാലു കെ തോമസ്, എഡിറ്റിംഗ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസ് എന്നിവരാണ്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.