കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് തീയേറ്ററുകൾ നിറക്കുന്ന ചിത്രമാണ് പാൽത്തു ജാൻവർ. പ്രശസ്ത സംവിധായകനും യുവ നടനുമായ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ സംഗീത് പി രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഇതിലഭിനയിച്ചിരിക്കുന്നത്. രസകരമായതും, വികാര തീവ്രതയുള്ളതുമായ ഒരു പ്രമേയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. എല്ലാത്തരം പ്രേക്ഷകരേയും ആദ്യ ദിനം മുതൽ തന്നെ തൃപ്തിപ്പെടുത്തിയ ഈ ചിത്രത്തിന് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു പോകുന്ന ഈ ചിത്രം മികച്ച ഒരു സന്ദേശവും നൽകുന്നുണ്ട്.
നായകനായ ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ എന്നിവർ ഇതിലെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുന്നുണ്ട്. ഈ ഭൂമിയിലെ ഓരോ പിറവിയും, അത് മനുഷ്യരാണെങ്കിലും മൃഗങ്ങളാണെങ്കിലും മനോഹരമാണെന്ന സന്ദേശം നൽകുന്ന ഈ ചിത്രത്തിൽ, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസാണ്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.