രണ്ടു വർഷം മുൻപ് ഒരു ചിങ്ങം ഒന്നിന് ആയിരുന്നു പ്രശസ്ത നടനും സംവിധായകനും ആയ ബേസിൽ ജോസെഫ് വിവാഹം കഴിച്ചത്. തന്റെ വിവാഹത്തിന്റെ ദിവസം തന്നെ ബേസിൽ ജോസെഫ് ഒരു മമ്മൂട്ടി ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഉണ്ണി ആറിന്റെ രചനയിൽ ബേസിൽ ജോസെഫ് സംവിധാനം ചെയ്യാൻ ഇരുന്ന ആ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ടോവിനോ തോമസും ഉണ്ട് എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. ഇ ഫോർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും നിർമ്മിക്കാനിരുന്ന ആ ചിത്രം ആ വർഷം തന്നെ ആരംഭിക്കും എന്നായിരുന്നു സൂചന. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്ന് വീണ്ടും ഒരു ചിങ്ങം ഒന്ന് എത്തുമ്പോഴും ആ പ്രോജെക്ടിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അതിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ ഉള്ള ബേസിൽ ജോസെഫിന്റെ മറുപടി ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ആ ചിത്രത്തിന് എന്ത് സംഭവിച്ചു, നടക്കാൻ സാധ്യത ഉണ്ടോ എന്ന് ഉള്ള ആരാധകരുടെ ചോദ്യത്തിന് ബേസിൽ ജോസെഫിന്റെ മറുപടി ഇങ്ങനെ, “കല്യാണം കഴിഞ്ഞപ്പോ ആ ഫ്ലോ അങ്ങ് പോയി ബ്രോ. ഇനിയിപ്പോ മിന്നൽ മുരളി എന്ന സിനിമ ആണ് അടുത്തതായി ചെയ്യാൻ പോകുന്നത്. അത് ഡിസംബറിൽ ഷൂട്ട് തുടങ്ങും”. ടോവിനോ തോമസിനെ നായകനാക്കി ആണ് മിന്നൽ മുരളി എന്ന ചിത്രം ബേസിൽ ഒരുക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞി രാമായണം, ടോവിനോ തോമസ് നായകനായ ഗോദ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസെഫ് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഒരു അഭിനേതാവ് കൂടിയാണ്. മിന്നൽ മുരളി എന്ന ബേസിൽ ജോസെഫ്- ടോവിനോ തോമസ് ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.