ഇന്ന് മലയാളികളുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനെന്ന നിലയിലും ഇന്ന് പോപ്പുലറാണ്. നായകനായി വന്ന ചിത്രങ്ങൾ വിജയം നേടിയതോടെ ബേസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനൊപ്പം താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെയും ആലോചനയിലാണ് ബേസിൽ ജോസഫ്. ടോവിനോ തോമസ് നായകനായ മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെങ്കിലും, അതിനു മുൻപ് താൻ ഒന്നോ രണ്ടോ വേറെ ചിത്രങ്ങൾ സംവിധാനം ചെയ്‌തേക്കുമെന്ന് ബേസിൽ സൂചിപ്പിച്ചിരുന്നു. കുറച്ചു വർഷം മുൻപാണ് മമ്മൂട്ടി- ടോവിനോ തോമസ് കൂട്ടുകെട്ടിൽ ബേസിൽ ഒരു ചിത്രം പ്രഖ്യാപിച്ചത്. പക്ഷെ പിന്നീട് ആ ചിത്രം നടക്കാതെ പോയി.
എന്നാൽ ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബേസിൽ. മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും ബേസിൽ പറയുന്നു. എന്നാൽ തന്റെ അടുത്ത ചിത്രം അതാണോ എന്ന് ബേസിൽ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിൽ ഫഹദ് ഫാസിൽ- ആസിഫ് അലി ടീമിനെ വെച്ചാണ് ബേസിൽ തന്റെ പുതിയ ചിത്രം ചെയ്യാൻ പോകുന്നതെന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. നേരത്തെ നടക്കാതെ പോയ മമ്മൂട്ടി- ടോവിനോ ചിത്രവും പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല എന്നും, തിരക്കഥയും മറ്റ് സാഹചര്യങ്ങളുമെല്ലാം ഒത്ത് വന്നാൽ ആ ചിത്രം ഭാവിയിൽ നടന്നേക്കാമെന്നും ബേസിൽ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഏതായാലും ബേസിൽ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു ചിത്രം എന്നെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ ജിയോ ബേബി ചിത്രമായ കാതൽ ചെയ്യുന്ന മമ്മൂട്ടി, അതിനു ശേഷം ചെയ്യാൻ പോകുന്നത് റോബി വർഗീസ് രാജ്, ശ്യാമ പ്രസാദ്, അമൽ നീരദ് ചിത്രങ്ങൾ ആണെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.