കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ്- നിധി കാക്കും ഭൂതം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും. വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ഫാന്റസി ചിത്രം ത്രീഡി ഫോർമാറ്റിൽ ആണ് ഒരുക്കുന്നത്. ജിജോ പുന്നൂസ് തിരക്കഥ രചിച്ച ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹൻലാൽ ആണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ കൂടുതൽ അഭിനേതാക്കളും വിദേശികളാണ്. സ്പെയിൻ, പോർട്ടുഗൽ, അമേരിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള അഭിനേതാക്കളാണ് ഈ ചിത്രത്തിൽ കൂടുതലും ജോലി ചെയ്യുക. ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കാൻ എത്തുന്നതും ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ്. ദി മെഗ്, ബ്രോൾ, സോയ് ഡോഗ്സ് ഓഫ് ബാങ്കോക്ക് എന്നീ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള നടനും സംഘട്ടന സംവിധായകനുമായ ജക്രിറ്റ് കാനോക്കിപോഡ്‌ജനനോൻ ആണ് ബറോസിന് വേണ്ടി സംഘട്ടന രംഗങ്ങൾ രൂപീകരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നനായ സംഘട്ടന സംവിധായകൻ എ വിജയ്‌യും ബറോസിന്റെ സംഘട്ടന വിഭാഗത്തിൽ ജോലി ചെയ്യും.
സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ദേശീയ പുരസ്‍കാരങ്ങൾ ഒന്നിലധികം തവണ നേടിയിട്ടുള്ള, ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള എഡിറ്റർമാരിലൊരാളായ ശ്രീകർ പ്രസാദാണ്. ലിഡിയൻ നാദസ്വരം സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ വി എഫ് എക്സ് ജോലികൾക്കും വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. മോഹൻലാലിനൊപ്പം ഷൈല എന്ന് പേരുള്ള ഒരു അമേരിക്കൻ പെൺകുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ബഹുഭാഷാ ചിത്രമായി ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.