[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവിനെ അഭിനയം പഠിപ്പിച്ച് മോഹൻലാൽ; ‘ബറോസ്’ ലൊക്കേഷൻ വീഡിയോ

2023ല്‍ മലയാളികളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന കാലം മുതൽ തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയാണ് ലഭിച്ചത്. ഈ വർഷം ഓണത്തിന് ചിത്രം പുറത്തിറക്കുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാൽ സംവിധാനത്തിൽ വരുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാർത്തകളെ ശരിവെക്കുന്ന രീതിയിലുള്ള ഏറ്റവും പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

മോഹൻലാലും പ്രണവും ലൊക്കേഷനിൽ ഒരുമിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആദ്യം മുതൽ തന്നെ പ്രണവ് ചിത്രത്തിൻറെ ഭാഗമാണെന്ന് പുറത്തുവന്നെങ്കിലും അഭിനേതാവായാണോ സംവിധായകനായാണോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന പ്രണവിനെ കാണുമ്പോൾ ആരാധകർ ഉറപ്പിക്കുന്നുണ്ട് പ്രണവും ബറോസിൽ എത്തുന്നുണ്ടെന്ന്.

ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് മോഹൻലാൽ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്ന പ്രണവിനെയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഷോട്ട് വിവരിക്കുന്ന മോഹൻലാലും, ടി കെ രാജീവ് കുമാർ, സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസന തുടങ്ങിയവരെയും വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബറോസ്’ പ്രഖ്യാപിക്കുന്നത് 2019 ഏപ്രിലിൽ ആണ്. 2021 മാർച്ച് 24നായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നടത്തിയത്. ചിത്രം ഏറ്റവും ആദ്യം അവതരിപ്പിക്കുക ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്നാണ് മോഹൻലാൽ അറിയിച്ചത്. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വിദേശത്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ഉൾക്കൊള്ളിച്ചാണ് ബറോസ് ഒരുക്കുന്നത്. ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.