2023ല്‍ മലയാളികളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന കാലം മുതൽ തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയാണ് ലഭിച്ചത്. ഈ വർഷം ഓണത്തിന് ചിത്രം പുറത്തിറക്കുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാൽ സംവിധാനത്തിൽ വരുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാർത്തകളെ ശരിവെക്കുന്ന രീതിയിലുള്ള ഏറ്റവും പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
മോഹൻലാലും പ്രണവും ലൊക്കേഷനിൽ ഒരുമിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആദ്യം മുതൽ തന്നെ പ്രണവ് ചിത്രത്തിൻറെ ഭാഗമാണെന്ന് പുറത്തുവന്നെങ്കിലും അഭിനേതാവായാണോ സംവിധായകനായാണോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന പ്രണവിനെ കാണുമ്പോൾ ആരാധകർ ഉറപ്പിക്കുന്നുണ്ട് പ്രണവും ബറോസിൽ എത്തുന്നുണ്ടെന്ന്.
ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് മോഹൻലാൽ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്ന പ്രണവിനെയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഷോട്ട് വിവരിക്കുന്ന മോഹൻലാലും, ടി കെ രാജീവ് കുമാർ, സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസന തുടങ്ങിയവരെയും വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബറോസ്’ പ്രഖ്യാപിക്കുന്നത് 2019 ഏപ്രിലിൽ ആണ്. 2021 മാർച്ച് 24നായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നടത്തിയത്. ചിത്രം ഏറ്റവും ആദ്യം അവതരിപ്പിക്കുക ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്നാണ് മോഹൻലാൽ അറിയിച്ചത്. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വിദേശത്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ഉൾക്കൊള്ളിച്ചാണ് ബറോസ് ഒരുക്കുന്നത്. ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.