മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. മോഹൻലാൽ തന്നെ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. കുട്ടികൾക്കുള്ള ചിത്രമായി ഒരുക്കുന്ന ബറോസ് ഇപ്പോൾ അതിന്റെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. കൊച്ചിയിൽ ആണ് ഇപ്പോൾ ബാരോസിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. അഭിനയജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാലിന്റെ പുതിയ കഥാപാത്രത്തിനും ഒപ്പം അദ്ദേഹം ആദ്യമായി ഒരുക്കുന്ന ചിത്രത്തിനും വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ അദ്ദേഹം ചിത്രം സംവിധാനം ചെയ്യുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ എന്ന സംവിധായകനെ കാണിച്ചു തരുന്ന ഈ വീഡിയോ വൈറൽ ആയി മാറിക്കഴിഞ്ഞു.
വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താനായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ ആണ്. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈൻ നിർവഹിക്കുന്ന ഈ ചിത്രത്തിൽ സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും മായാ എന്ന പെൺകുട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇത് കൂടാതെ മിന്നൽ മുരളിയിലെ സൂപ്പർ വില്ലനായ ഗുരു സോമസുന്ദരവും ഈ ചിത്രത്തിന്റെ ഭാഗമാണ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. ഗോവയും ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.