തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ. ആരാധകരും സഹപ്രവർത്തകരും ബാലയ്യ എന്നു വിളിക്കുന്ന ഈ സീനിയർ താരം തന്റെ മുൻകോപത്തിനു കുപ്രസിദ്ധനുമാണ്. ഒരുപാട് തവണ പൊതു വേദികളിലടക്കം കോപത്തോടെ മറ്റുള്ളവരോട് പെരുമാറുന്ന ബാലയ്യയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരിക്കൽ ബാലകൃഷ്ണ തന്റെ ജോലിക്കാരിൽ ഒരാളെ പബ്ലിക് ആയി തല്ലുന്ന വീഡിയോയും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ രോഷ പ്രകടനത്തിലൂടെ സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഈ താരം. ഇത്തവണ ഒരു യുവ നടന് നേരെയായിരുന്നു ബാലയ്യയുടെ രോഷ പ്രകടനം. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗംഗാ സാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിനിടെയാണ് സംഭവം നടക്കുന്നത്.
ചടങ്ങിനിടെ ചിത്രത്തിലെ യുവ നടൻ നന്ദമുരി ബാലകൃഷ്ണയെ അങ്കിൾ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. അങ്കിൾ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുകയും ഇത് കണ്ട യുവ നടൻ ഉടൻ തന്നെ സോറി പറയുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായി നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റർ ലോഞ്ചിന് മുമ്പായി തനിക്ക് വന്ന ഫോൺ കോൾ എടുക്കാതെ ഫോൺ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുന്നതും, അതുപോലെ പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിൽ നിന്ന യുവ നടന്റെ കൈ തട്ടിമാറ്റുന്നതും പോസ്റ്റർ പൊതിഞ്ഞ കവർ വലിച്ചു കീറിയെടുക്കുന്നതും ആ വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി വീട്ടിൽ തന്നെയായിരുന്ന അദ്ദേഹം 8 മാസങ്ങൾക്ക് ശേഷമാണ് പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.