തെലുങ്ക് സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ ഇപ്പോൾ രണ്ട് തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകൾ നൽകി തിളങ്ങി നിൽക്കുകയാണ്. അഖണ്ഡ എന്ന ചിത്രത്തിലൂടെ തന്റെ ആദ്യ നൂറ് കോടി ക്ലബിലെത്തിയ ചിത്രം സ്വന്തമാക്കിയ ബാലയ്യ, കഴിഞ്ഞ മാസം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡിയിലൂടെ വീണ്ടും നൂറ് കോടി ക്ലബിൽ ഇടം പിടിച്ചു. വീരസിംഹ റെഡ്ഢിയുടെ വിജയത്തോടെ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത മലയാളി നായികാ താരം ഹണി റോസും അവിടെ വലിയ കയ്യടിയാണ് നേടിയത്. ഹണി റോസിന്റെ അഭിനയ മികവിൽ തൃപ്തനായ ബാലയ്യ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലും ഒരു നിർണ്ണായക വേഷം ചെയ്യാൻ ഹണി റോസിനെ ക്ഷണിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ബാലയ്യയെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോകുന്നതിനു മുൻപ്, അദ്ദേഹത്തിന്റെ ദേഷ്യത്തെ കുറിച്ചും പെരുമാറ്റ രീതിയെ കുറിച്ചൊക്കെയുമുള്ള ട്രോളുകൾ കണ്ട അറിവ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളുവെന്ന് ഹണി റോസ് പറയുന്നു.
അദ്ദേഹത്തിന്റെ അഖണ്ഡ, ലെജൻഡ് എന്നീ ചിത്രങ്ങളാണ് താൻ മുൻപ് കണ്ടിട്ടുള്ളതെന്നും ഹണി റോസ് പറഞ്ഞു. എന്നാൽ ഷൂട്ടിങ്ങിന് ചെന്നപ്പോഴാണ് ഈ കേട്ടത് പോലെയൊന്നുമല്ല അദ്ദേഹമെന്ന് തിരിച്ചറിഞ്ഞതെന്നും നടി പറയുന്നു. വലിയ എനർജിയാണ് അദ്ദേഹത്തിനെന്നും, എപ്പോഴും സജീവമായി ഇരുന്ന്, സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹമെന്നും ഹണി റോസ് വെളിപ്പെടുത്തി. മരണ മാസ്സ് റോളുകളാണ് അദ്ദേഹം ചെയ്യുന്നതെന്നും, എങ്ങനെയാണ് ഈ പ്രായത്തിലും ഇത്രയ്ക്കു സജീവമായി അവർക്ക് ഇരിക്കാൻ സാധിക്കുന്നതെന്നത് അത്ഭുതകരമാണെന്നും നടി കൂട്ടിച്ചേർത്തു. സംഘട്ടനവും നൃത്തവും ചെയ്യാനാണ് അദ്ദേഹത്തിന് കൂടുതൽ താൽപര്യമെന്നും നമ്മളെ എപ്പോഴും സഹായിക്കാൻ മനസ്സുള്ള ഒരാൾ കൂടിയാണ് ബാലയ്യയെന്നും ഹണി റോസ് വിശദീകരിച്ചു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.