സൂപ്പർ വിജയം നേടി മുന്നേറുന്ന മലയാള ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ ഇനി ബോളിവുഡിലേക്ക് പോവുകയാണ്. ജനപ്രിയ നായകൻ ദിലീപ് നായകനായ ഈ ഫാമിലി ത്രില്ലെർ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണൻ ആണ്. ബോളിവുഡ് നിർമ്മാണ വിതരണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഇവർ വഴി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ  ഈ ചിത്രത്തെ കുറിച്ച് അറിയുകയും ഇതിലെ കേന്ദ്ര കഥാപാത്രത്തെയും ഇതിന്റെ തിരക്കഥയും ഏറെ ഇഷ്ട്ടപെട്ട അദ്ദേഹം ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള താല്പര്യം കാണിക്കുകയും ചെയ്തു എന്നാണ് സൂചന. വിക്കുള്ള ബാലകൃഷ്ണൻ എന്ന വക്കീൽ ആയാണ് ദിലീപ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
ദിലീപ് ആദ്യമായാണ് വിക്കൻ ആയി അഭിനയിച്ചത് എങ്കിലും ഷാരൂഖ് ഖാൻ മുൻപും ഇത്തരം വേഷം ചെയ്തിട്ടുണ്ട്. സൂപ്പർ ഹിറ്റായ ഡർ എന്ന ചിത്രത്തിൽ ആണ് അദ്ദേഹം വിക്കൻ ആയി അഭിനയിച്ചിട്ടുള്ളത്. ആ ചിത്രം കേരളത്തിലും പ്രേക്ഷകർ ഏറെ സ്വീകരിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഏതായാലും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ വമ്പൻ വിജയമാണ് നേടുന്നത്. ബോളിവുഡിൽ ഇപ്പോൾ തുടർ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന ഷാരുഖ് ഖാന് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരു വലിയ വിജയം സമ്മാനിക്കുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ കോടതി സമക്ഷം ബാലൻ വക്കീലിൽ കയ്യടി നേടിയ മറ്റൊരു താരം സിദ്ദിഖ് ആണ് .
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.