ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം രചിച്ച സൂപ്പർഹിറ്റ് ചലച്ചിത്രം ബാഹുബലി 2വിന് ഇന്ന് ഒരു വയസ്സ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ബാഹുബലി 2 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പ്രഭാസിനെ നായകനാക്കി ബ്രഹ്മാണ്ഡ സംവിധായകനായ എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടു ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. പ്രഭാസിനൊപ്പം ചിത്രത്തിൽ സത്യരാജ്, അനുഷ്‌ക, റാണാ, രമ്യ കൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു. ആദ്യ ഭാഗം 2015 തിയറ്ററുകളിലെത്തി വൻ വിജയം കൊയ്തു. ആദ്യഭാഗത്തിലെ വിജയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പ് തന്നെയാണ് ഉണ്ടാക്കിയത്. ആദ്യ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഉണ്ടാക്കിയ വലിയ ചോദ്യങ്ങൾ പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിരുന്നു. പിന്നീട് ആ ചോദ്യത്തിനുള്ള ഉത്തരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേക്ഷകർ.
250 കോടിയോളം മുതൽമുടക്കിലെത്തിയ രണ്ടാം ഭാഗം ഇന്ത്യൻ സിനിമാ ചരിത്രം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ റിലീസായാണ് പുറത്തിറങ്ങിയത്. ഇന്ത്യയോടൊപ്പം മറ്റ് വിദേശരാജ്യങ്ങളിലും പുറത്തിറങ്ങിയ ചിത്രം വിവിധ ഭാഷകളിൽ ഉൾപ്പെടെ സർവകാല റെക്കോർഡ് തിരുത്തി കുറിച്ചാണ് മുന്നേറിയത്. മലയാളത്തിൽ ആദ്യ ദിനം ഏറ്റവും അധികം കളക്ഷൻ കൊയ്യുന്ന ചിത്രമായി ബാഹുബലി 2 മാറി. ചിത്രം അഞ്ച് കോടിയോളം രൂപയാണ് മലയാളത്തിൽ നിന്ന് മാത്രമായി ആദ്യം നേടിയത്. 50 കോടിയോളം രൂപ കേരളത്തിൽ നിന്ന് ആകെ മൊത്തം ചിത്രം കളക്ഷൻ നേടി. ഒരു അന്യഭാഷാ ചിത്രത്തിന് മലയാളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ വിജയവുമായിരുന്നു ഇത്. ചിത്രം ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ 1,000 കോടി കടന്നു. ചൈനയിൽ വമ്പൻ വിജയമായ ദംഗലിന് ശേഷം ചൈനയിൽ റിലീസിനെത്തുകയാണ് ബാഹുബലി 2.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.