മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമൊക്കെയാണ് ബാബുരാജ്. ഇപ്പോൾ തമിഴിലും അഭിനയിക്കുന്ന ബാബുരാജ് വിവാഹം കഴിച്ചത് ഒരിക്കൽ മലയാള സിനിമയിലെ സൂപ്പർ നായികയായി തിളങ്ങിയ നടി വാണി വിശ്വനാഥിനെ ആണ്. ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും വാണിയുടെ തിരിച്ചുവരവും സംബന്ധിച്ച് ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ബാബുരാജ്. വാണി വിശ്വനാഥ് തിരിച്ചു വരുന്നതിനെ കുറിച്ച് ബാബുരാജ് പറയുന്ന വാക്കുകൾ ഇപ്രകാരം, ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്.
മലയാളത്തിൽ പക്കാ ആക്ഷൻ നായികയായി തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുള്ള വാണി, കേന്ദ്ര കഥാപാത്രമായും സിനിമകൾ ചെയ്തു സൂപ്പർ ഹിറ്റാക്കിയ താരമാണ്. വാണിയുടെ പണ്ടത്തെ താരമൂല്യത്തെ കുറിച്ചും ബാബുരാജ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും. ഇന്നും ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി എന്ന് പറഞ്ഞ ബാബുരാജ് ഇന്നും തന്റെ സൂപ്പർ സ്റ്റാർ തന്റെ ഭാര്യ തന്നെയാണെന്നും പറയുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി സിനിമകളിലും വാണി അഭിനയിച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.