ഒരുകാലത്തു മലയാള സിനിമയിലെ ആക്ഷൻ സ്റ്റാർ ആയി തിളങ്ങിയ നടനാണ് ബാബു ആന്റണി. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ ഈ താരം, മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഏറെ കയ്യടി നേടുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം നായകനായി മടങ്ങിയെത്തുകയാണ് അദ്ദേഹം. ഒരുപിടി പ്രതീക്ഷ നൽകുന്ന ചിത്രങ്ങളുമായി വലിയ തിരിച്ചു വരവിനാണ് ബാബു ആന്റണി ഒരുങ്ങുന്നത്. ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിൽ ബാബു ആന്റണി ആണ് നായകൻ. അന്തരിച്ചു പോയ രചയിതാവ് ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ നവാഗതനായ വിനു വിജയ് സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലറിൽ കൂടി നായകനായി എത്തുകയാണ് ബാബു ആന്റണി.
സാന്റാ മരിയ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു ക്രിസ്മസ് സീസണില്‍ , കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടര്‍ന്ന് പോലീസും , ജേര്‍ണലിസ്റ്റുകളുമൊക്കെ തമ്മില്‍ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഇര്‍ഷാദ് , അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു ,ശ്രീജയ നായര്‍ , സിനില്‍ സൈനുദ്ധീന്‍ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിജു എം ഭാസ്കർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ജോസ് അറുകാലിലും, ഇതിനു സംഗീതമൊരുക്കുന്നത് കേദാറുമാണ്. മലയാളത്തിലെ ഒരു സൂപ്പർ താരം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.