കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കുറിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയാണ്. വളരെ രസകരമായ പല മറുപടികളും ആ ഫേസ്ബുക് പോസ്റ്റിൽ നമ്മുക്ക് കാണാൻ സാധിക്കുമെങ്കിലും, പ്രശസ്ത നടൻ ബാബു ആന്റണി നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഒമർ ലുലു കഴിഞ്ഞ ദിവസം കുറിച്ച ചോദ്യം ഇപ്രകാരം, രജനി, ചിരഞ്ജീവി, അല്ലൂ അർജ്ജുൻ, വിജയ്, ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തിലെ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?. ഇത് ഫാൻ ഫൈറ്റിനു വേണ്ടിയല്ല, ഒരു ചർച്ചക്കായി ഇട്ടതാണ് എന്നും ഒമർ ലുലു പോസ്റ്റിനൊപ്പം ചേർത്ത് പറഞ്ഞിട്ടുണ്ട്.
ഈ ചോദ്യത്തിന് ഒരുപാട് സിനിമാ പ്രേമികൾ സീരിയസ് ആയും രസകരമായും കമന്റുകൾ ഇട്ടിട്ടുണ്ട്. ഏതായാലും ബാബു ആന്റണി അതിനു നൽകിയ മറുപടി, അതിനൊക്കെ ഇനിയും സമയം ഉണ്ടെന്നാണ്. ഇവിടെ കേരളത്തിൽ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യൽ മാത്രം നോക്കിയാൽ മതി എന്നും അതിന്റെ പകുതി എങ്കിലും ഇനീഷ്യൽ നമ്മുടെ ഏതെങ്കിലും നടൻമാർക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ എന്നും ഒമർ ലുലു ചോദിക്കുന്നുണ്ട്. മാത്രമല്ല, അല്ലൂ അർജ്ജുൻ, രജനികാന്ത് എന്നിവർ സാർ സ്റ്റാർഡം നേടിയത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രം ചെയ്തതല്ലെന്നും, അല്ലൂ അർജുൻ റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെയാണ് സ്റ്റാർ ആയതെന്നും ഒമർ ലുലു പറയുന്നു. ബാബു ആന്റണി നായകനായ മാസ്സ് ചിത്രമായ പവർ സ്റ്റാർ ആണ് ഒമർ ലുലു അടുത്തതായി ഒരുക്കുന്നത്. അതിലൂടെ ഒരു വമ്പൻ തിരിച്ചു വരവിനാണ് ഒരുകാലത്തെ മലയാളത്തിലെ ആക്ഷൻ ഹീറോ ആയിരുന്ന ബാബു ആന്റണി ശ്രമിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.