മോഹൻലാലിന്റെ ഇത്തിക്കര പക്കിയും നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയും പ്രേക്ഷകരെ ആവേശം കൊള്ളിച്ചത് പോലെ ഈ ചിത്രത്തിൽ പ്രേക്ഷകരെ ത്രസിപ്പിച്ച മറ്റൊരു പ്രകടനം കാഴ്ച വെച്ചത് ഒരു കാലത്തു മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്ന ബാബു ആന്റണി ആണ്. കായംകുളം കൊച്ചുണ്ണിയുടെ ഗുരു ആയ തങ്ങൾ എന്ന കളരിയാശാൻ ആയി ഗംഭീര പ്രകടനമാണ് ബാബു ആന്റണി നൽകിയത്. ക്ലൈമാക്സിൽ ഏറ്റവുമധികം കയ്യടി വാങ്ങിയ താരവും ബാബു ആന്റണി തന്നെ. ക്ലൈമാക്സ് സീക്വൻസിൽ ബാബു ആന്റണിയുടെ ഡയലോഗുകളും കിടിലൻ കളരിയടവുകളും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വർഷങ്ങൾക്കു ശേഷമാണു ഇത്ര ഗംഭീരമായൊരു കഥാപാത്രം ബാബു ആന്റണിക്ക് ലഭിക്കുന്നത്.
ആ വേഷം അതിഗംഭീരമായി തന്നെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രത്തിൽ നായകനായി അഭിനയിക്കുകയാണ് അദ്ദേഹം. ഇതിലെ ബാബു ആന്റണിയുടെ കിടിലൻ ഗെറ്റപ്പിൽ ഉള്ള സ്റ്റില്ലുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആ പഴയ ആക്ഷൻ കിംഗ് ബാബു ആന്റണി ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ എത്തി കഴിഞ്ഞു കായംകുളം കൊച്ചുണ്ണിയിലൂടെ. ഇനി പവർ സ്റ്റാറിലൂടെ അദ്ദേഹം ആ പഴയ രോമാഞ്ചം ഒരിക്കൽ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കും എന്നുറപ്പാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സണ്ണി വെയ്‌നും മികച്ച പ്രകടനമാണ് നൽകിയത്. കേശവൻ എന്ന വില്ലൻ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. ഏതായാലും വമ്പൻ ബോക്സ് ഓഫീസ് വിജയം നേടി കായംകുളം കൊച്ചുണ്ണി മുന്നേറുമ്പോൾ ബാബു ആന്റണിയും മോളിവുഡിലെ തന്റെ തിരിച്ചു വരവിന്റെ കാഹളം മുഴക്കി കഴിഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.