മലയാള സിനിമാ പ്രേമികളുടെ പ്രിയ താരമാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ സ്റ്റാർ ആയിരുന്ന ബാബു ആന്റണി ഇപ്പോൾ ഒരു വലിയ തിരിച്ചു വരവിനു ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രത്തിലൂടെയാണ് ബാബു ആന്റണി തിരിച്ചു വരുന്നത്. അന്തരിച്ചു പോയ ഇതിഹാസ രചയിതാവ് ഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ബാബു ആന്റണി കഴിഞ്ഞ ദിവസം മലയാള സിനിമാ പ്രേമികളെ ഞെട്ടിച്ചത് മലയാളത്തിലെ ഒരു ക്ലാസിക് ഗാനം ലൈവായി ആലപിച്ചാണ്. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലാണ് ആ സൂപ്പർ ഹിറ്റ് ഗാനമാലപിക്കുന്ന വീഡിയോ ബാബു ആന്റണി പോസ്റ്റ് ചെയ്തത്.
മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന ചിത്രത്തിലെ, സുഖമോ ദേവി എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ബാബു ആന്റണി ലൈവായി ആലപിച്ചത്. വളരെ മനോഹരമായി തന്നെ അദ്ദേഹമത് ആലപിക്കുകയും ചെയ്തു എന്ന് ഓരോ പ്രേക്ഷകരും പറയുന്നതും നമ്മുക്ക് കാണാൻ സാധിക്കും. രവീന്ദ്രൻ ഈണമിട്ട ഈ ഗാനം കെ ജെ യേശുദാസ് ആണ് ചിത്രത്തിൽ ആലപിച്ചത്. മോഹൻലാലിന് പുറമെ ശങ്കർ, ഉർവശി, ജഗതി ശ്രീകുമാർ എന്നിവരും അഭിനയിച്ച സുഖമോ ദേവി മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 1986 ലെ സൂപ്പർ വിജയം നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു സുഖമോ ദേവി. ഏതായാലും നമ്മുടെ സ്വന്തം പവർ സ്റ്റാറിന്റെ സംഗീതത്തിലുള്ള മികവിന് കൂടി ലോകം സാക്ഷ്യം വഹിക്കുകയാണിപ്പോൾ എന്ന് പറയാം.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.