ഒരു കാലത്ത് മലയാള സിനിമയിൽ ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബാബു ആന്റണി. തമിഴ്, മലയാളം, ഹിന്ദി, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി മാർഷൽ ആർട്‌സിന്റെ ഒരു അക്കാദമി തന്നെ അദ്ദേഹം നടത്തുന്നുണ്ട്. 1986 ൽ പുറത്തിറങ്ങിയ ശത്രു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത്. സഹനടനായും, പ്രതിനായകനായും ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒമർ ലുലു സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൽ നായകനായി ബാബു ആന്റണി വേഷമിടുവാൻ ഒരുങ്ങുകയാണ്. ബാബു ആന്റണിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നായകൻ അമാനുഷികർ ആകുന്നത് തീർത്തും അൺനാച്ചുറൽ ആണെന്നും ചന്ത, കടൽ തുടങ്ങിയ ചിത്രങ്ങളിലെ തന്റെ ഫൈറ്റുകൾ കണ്ടാൽ ഒട്ടും തന്നെ അമാനുഷികത ഇല്ലയെന്ന് ബാബു ആന്റണി വ്യക്തമാക്കി. കൈകയും കാലും കൊണ്ട് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് മാത്രമാണ് ജനങ്ങളെ കാണിച്ചിരിക്കുന്നതെന്നും ഇപ്പോൾ എല്ലാം ഗിമ്മിക്‌സ് കൂട്ടിയാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുകയുണ്ടായി. പണ്ട് ഒരു ചിത്രത്തിൽ താൻ 6 മണിക്കൂർ ആയിരുന്നു ആക്ഷന് എടുത്തിരുന്നതെന്നും ഇപ്പോൾ തമിഴ് സിനിമകളിൽ എല്ലാം ഒരു മാസമാണ് ഒരു ആക്ഷന് വേണ്ടി മാറ്റി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമാനുഷികത ഇപ്പോഴും ഹീറോസ് സമ്മതിക്കുന്നത് തനിക്ക് അത്ഭുതം ആയിട്ടാണ് തോന്നുന്നതെന്ന് ബാബു ആന്റണി പറയുകയുണ്ടായി. തന്നോട് ചെയ്യാൻ പറഞ്ഞാൽ തനിക്ക് ചമ്മൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വമ്പൻ ആക്ഷൻ രംഗങ്ങളുമായാണ് ഒമർ ചിത്രമായ പവർ സ്റ്റാർ അണിയറയിൽ ഒരുങ്ങുന്നത്. ലൂയിസ് മണ്ടിലോറാണ് ബാബു ആന്റണിയുടെ പ്രതിനായകനായി ചിത്രത്തിൽ വരുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.