ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ബാബു ആന്റണി. 1986ൽ ശത്രു എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അനായാസമായി ആക്ഷൻ രംഗങ്ങൾ ചെയ്താണ് ബാബു ആന്റണി പിന്നീട് ശ്രദ്ധ നേടിയത്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലായി പുറത്തിറങ്ങിയ എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ബാബു ആന്റണി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ഫാമിലി ഫോട്ടോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. ഭാര്യ എവ്ജനിയ ആന്റണിയുടെയും രണ്ട് മക്കളോടൊപ്പവും കടൽ തീരത്ത് ഒരിമിച്ചു ഇരിക്കുന്ന ഒരു കുടുംബ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോയുടെ കൂടെ വളരെ രസകരമായ ക്യാപ്‌ഷനാണ് ബാബു ആന്റണി നൽകിയിരിക്കുന്നത്. ലോക്കൽ അതോറിറ്റിസ് നൽകുന്ന സുരക്ഷാ നടപടികൾ എപ്പോഴും പാലിക്കുക എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. കൊറോണയുടെ കടന്ന് വരവിന് ശേഷം വളരെ കരുതലോടെ ജീവിതം നയിക്കേണ്ട ഒരു സാഹചര്യത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ ബാബു ആന്റണി കവർ ഫോട്ടോ ആക്കിയിരിക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും ഇപ്പോൾ ബാബു ആന്റണിയുടെ പവർ സ്റ്റാർ എന്ന ചിത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിൽ നായക വേഷത്തിലാണ് ബാബു ആന്റണി പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് താരം ലൂയിസ് മാന്റിലൂറാണ് പ്രതിനായകനായി വരുന്നത്. അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പവർ സ്റ്റാർ എന്ന ചിത്രത്തിന് വേണ്ടി താരങ്ങളെല്ലാം കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ അടുത്തിടെ സംവിധായകൻ ഒമർ ലുലു പങ്കുവെക്കുകയുണ്ടായി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.