മലയാള സിനിമയിൽ ഒരു കാലത്തു ആക്ഷൻ റോളുകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നായകൻ ആണ് ബാബു ആന്റണി. നായകനായി മാത്രമല്ല, വില്ലനായും ഏറെ സിനിമകളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇടക്കാലത്തു അദ്ദേഹം അഭിനയ രംഗത്ത് നിന്ന് ഒന്ന് മാറി നിന്നു എങ്കിലും പിന്നീട് വീണ്ടും സജീവമായി തന്നെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. പണ്ട് ബോളിവുഡ് സിനിമകളിൽ വേഷമിട്ടിട്ടുള്ള നടനാണ് അദ്ദേഹം. ഇപ്പോൾ ഒരിക്കൽ കൂടി ബോളിവുഡിൽ അങ്കം കുറിക്കാൻ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണി.
അക്ഷയ് കുമാർ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. അടുത്ത മാസം റിലീസിന് എത്തുന്ന മിഷൻ മംഗൾ ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. അതിനു ശേഷം ബച്ചൻ പാണ്ഡേ, ഹൌസ് ഫുൾ 4, ഗുഡ് ന്യൂസ്, സൂര്യവൻശി, ലക്ഷ്മി ബോംബ് എന്നിവയാണ് അക്ഷയുടേതായി എത്തുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബാബു ആന്റണിയെ 2012–ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി ബോളിവുഡിൽ കണ്ടത്. തമിഴിൽ ഗൗതം മേനോൻ ഒരുക്കിയ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു അത്. തമിഴിൽ ബാബു ആന്റണി ചെയ്ത അതേ വേഷം തന്നെ അദ്ദേഹം ഹിന്ദിയിലും ചെയ്യുകയായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ഒരു ചിത്രവും ബാബു ആന്റണി നായകനായി എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.