[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മദനോത്സവത്തിൽ നിറയാൻ ബാബു ആന്റണി; ന്നാ താൻ കേസ് കൊട് സംവിധായകന്റെ രചനയിൽ പുത്തൻ ചിത്രം

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ രചിച്ച പുതിയ ചിത്രമാണ് മദനോത്സവം. രതീഷിന്‍റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇന്നലെ ബാബു ആന്റണി ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തു. വില്ലനായാണോ അതോ ഹാസ്യം കലർന്ന വേഷത്തിലാണോ ബാബു ആന്റണി ഇതിൽ എത്തുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ, പി പി കുഞ്ഞികൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

https://www.facebook.com/ActorBabuAntony/videos/820024819211089/

കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന മദനോത്സവത്തിനു ക്യാമറ ചലിപ്പിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ മികച്ച ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനും സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യറുമാണ്. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25, കനകം കാമിനി കലഹം, ന്നാ തൻ കേസ് കൊട് എന്നീ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ, മറ്റൊരാൾക്ക് വേണ്ടി ആദ്യമായി തിരക്കഥ രചിച്ച ചിത്രം കൂടിയാണ് മദനോത്സവം.

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.