ചരിത്രം തിരുത്തിക്കുറിച്ച് റെക്കോര്ഡുകള് കീഴടക്കിയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം മുന്നേറിയത്. ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത വിസ്മയമായിരുന്നു ബാഹുബലിയിലും ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും രാജമൗലി കാണിച്ചത്. കട്ടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കൊന്നുവെന്ന രണ്ടുകൊല്ലത്തോളം നീണ്ട ദുരൂഹതയ്ക്ക് ഉത്തരവുമായാണ് ബാഹുബലി 2 ദി കൺക്ലൂഷൻ പുറത്തിറങ്ങിയത്. കേരളത്തില് ഇന്നുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത മികച്ച ഓപ്പണിംഗോടെ ആറു കോടി രൂപയ്ക്ക് അടുത്താണ് ഈ ചിത്രം ആദ്യ ദിനത്തില് സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ ആദ്യമായി ഇടം നേടിയ ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ ഈ ചിത്രം നേടിയിരുന്നു. എന്നാൽ പുറത്തിറങ്ങി എട്ടുമാസമായിട്ടും ബാഹുബലിയെക്കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച 2017ലെ ഏറ്റവും ജനപ്രിയ ഗെയ്മുകളും, സിനിമകളും, പാട്ടുകളും, ടെലിവിഷന് പരിപാടികളും, ആപ്ലിക്കേഷനുകളുമെല്ലാം ഏതെന്ന വിവരം ഗൂഗിള് പുറത്തുവിട്ടിരുന്നു. ഇന്ത്യയില് ഏറ്റവും കൂടുതല് ആളുകള് കേട്ടത് ബാഹുബലിയിലെ ‘സാഹോരെ ബാഹുബലി’ എന്ന പാട്ടാണെന്നാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത് വിവരം. കെ. ശിവശക്തി ദത്തയും, ഡോ. കെ. രാമകൃഷ്ണയും ചേര്ന്നെഴുതിയ വരികള്ക്ക് സംഗീതം നല്കിയത് എം.എം കീരവാണിയാണ്. ദാലെര് മെഹ്ന്ദിയും കീരവാണിയും മൗനിമയും ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.