സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ‘മാമാങ്കം’. ചരിത്ര സിനിമകളെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി വീണ്ടും ഒരു പീരീഡ് സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാമാങ്കത്തിന് ദൃശ്യവിരുന്ന് സമ്മാനിക്കുന്നത് ബാഹുബലി 2ന് വി.എഫ്.എക്സ് ഒരുക്കിയ കമലകണ്ണൻ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ തുടങ്ങുമെന്നാണ് സൂചന.
12 വർഷത്തെ ഗവേഷണത്തിനു ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിത്തിൽ ഒരു യോദ്ധാവിന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. എഴുപതോളം ഉപ കഥാപാത്രങ്ങളുമുണ്ട്. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകൾ ചിത്രത്തിലുടനീളമുണ്ട്.
താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും വലിയ സിനിമയാണ് മാമാങ്കമെന്ന് മമ്മൂട്ടി മുൻപ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി മമ്മൂട്ടി കളരി അഭ്യസിക്കുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാമാങ്കം മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.