ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങൾ ആണ് ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ. എസ് എസ് രാജമൗലി എന്ന അതികായൻ സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ രചിച്ചത് രാജമൗലിയുടെ അച്ഛൻ കൂടിയായ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. ഇത് കൂടാതെ ബോളിവുഡിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച സൽമാൻ ഖാൻ ചിത്രമായ ബജ്‌രംഗി ഭായിജാനും രചിച്ചത് ഈ മനുഷ്യനാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഈ രചയിതാവ് മലയാള സിനിമയിലേക്കും എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവ സംവിധായകനായ വിജീഷ് മണി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന് ആണ് കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില് ഒരുങ്ങാൻ പോകുന്ന ഈ വമ്പൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും എന്നാണ് സൂചന.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നും വാർത്തകൾ പറയുന്നു. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികർണികാ തുടങ്ങിയ ചിത്രങ്ങളും രചിച്ചിട്ടുള്ള വിജയേന്ദ്ര പ്രസാദ് നാലു ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുള്ള ആളാണ്. പതിനഞ്ചു വർഷം മുൻപ് റിലീസ് ചെയ്ത കൊട്ടേഷൻ എന്ന ചിത്രം നിർമ്മിച്ച് മലയാള സിനിമയിൽ എത്തിയ വിജീഷ് മണി, രണ്ടു തവണ ഗിന്നസ് ബുക്കിലും ഇടം പിടിച്ച സംവിധായകൻ ആണ്. അന്പത്തിയൊന്നു മണിക്കൂർ രണ്ടു മിനിട്ടു സമയം കൊണ്ട് തിരക്കഥ രചിച്ച വിശ്വ ഗുരു എന്ന ചിത്രം ആദ്യം അദ്ദേഹത്തെ ഗിന്നസ് ബുക്കിൽ എത്തിച്ചപ്പോൾ ഇരുള എന്ന ആദിവാസി ഭാഷയിൽ ഒരുക്കിയ നേതാജി എന്ന ചിത്രം രണ്ടാമതും ആ നേട്ടം അദ്ദേഹത്തിന് നേടി കൊടുത്തു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.