ബാഹുബലി 2 നേടിയ ബ്രഹ്മാണ്ഡ വിജയത്തോടെ പ്രഭാസ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയ താരമായി മാറിയിരിക്കുകയാണ്. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലുമെല്ലാം പ്രഭാസ് നായകനായി വരാൻ പോകുന്ന ചിത്രങ്ങൾക്ക് ഇനി മുതൽ വൻ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനിടയിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ചിത്രത്തിലൂടെ പ്രഭാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്നു വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീടതിനെ കുറിച്ച് അറിവൊന്നും ഉണ്ടായില്ല. കരൺ ജോഹറിന്റെ വിതരണ കമ്പനിയായിരുന്നു ബാഹുബലി ഹിന്ദി വേർഷൻ വിതരണം ചെയ്തത്. അതിനു ശേഷം മറ്റൊരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
ഗോൽമാൽ സീരിസിലൂടെയും ചെന്നൈ എക്സ്പ്രസ്സ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയും പ്രശസ്തനായ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തിൽ പ്രഭാസ് നായകനാകുന്നു എന്നതായിരുന്നു ആ വാർത്ത.
എന്നാൽ ഇപ്പോൾ ആ വാർത്ത നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് രോഹിത് ഷെട്ടി. താനും അങ്ങനെയൊരു വാർത്ത കേട്ടു എന്നും അതിൽ യാതൊരു സത്യവും ഇല്ലെന്നും രോഹിത് ഷെട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അജയ് ദേവ്ഗണിനെ നായകനാക്കി ഗോൽമാൽ സീരിസിലെ പുതിയ ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ രോഹിത് ഷെട്ടി. പ്രഭാസിനെ രോഹിത് ഷെട്ടി കണ്ടുവെന്നും തിരക്കഥാ ചർച്ച കഴിഞ്ഞുവെന്നും ആയിരുന്നു റിപ്പോർട്ടുകൾ വന്നത്. പക്ഷെ ആ വാർത്ത രോഹിത് ഷെട്ടി നിഷേധിച്ചതോടെ ഇരുവരുടെയും കൂടി ചേരൽ കാത്തിരുന്ന ആരാധകർ നിരാശരായിരിക്കുകയാണ്.
വലിയ ക്യാൻവാസിൽ ചിത്രമൊരുക്കുന്നതിൽ മിടുക്കനായ രോഹിത് ഷെട്ടി പ്രഭാസുമായി കൈ കോർക്കുകയാണെങ്കിൽ മറ്റൊരു വമ്പൻ ചിത്രം കൂടി കാണാമെന്ന പ്രതീക്ഷയിൽ ആയിരുന്നു ഇരുവരുടെയും ആരാധകർ.
സുജിത് സംവിധാനം ചെയ്യുന്ന സാഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ പ്രഭാസ്. 150 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പ്രഭാസിന്റെ ചോക്ലേറ് ഹീറോ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ സവിശേഷതയായി അണിയറപ്രവർത്തകർ പറയുന്നത്.
ഇന്ത്യയിലും വിദേശത്തുമായി സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വർഷമാണ് സാഹോ പ്രദർശനത്തിനെതിനെത്തുന്നത് . ഗോൽമാൽ സീരിസിലെ പുതിയ ചിത്രത്തിന് ശേഷം ഈ വർഷം ഡിസംബെറിൽ താൻ രൺവീർ സിങ്ങുമായി കൈ കോർക്കുമെന്നാണ് രോഹിത് ഷെട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.