കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആറാട്ട്. അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അഞ്ചാമത്തെ ചിത്രമാണ് ഇത്. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നിവയാണ് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മറ്റു ചിത്രങ്ങൾ. ഇൻഡസ്ട്രി ഹിറ്റായി മാറിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകന് ശേഷം ഉദയ കൃഷ്ണ വീണ്ടും മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമെന്ന പ്രത്യേകതയും ആറാട്ടിന് ഉണ്ട്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ഈ വർഷം പൂജ അല്ലെങ്കിൽ ദീപാവലി റിലീസ് ആയി എത്തുമെന്നാണ് കരുതപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ആറാട്ടിന് ശേഷവും താൻ ചെയ്യാൻ പോകുന്നത് ഒരു മാസ്സ് ചിത്രം തന്നെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ.
ഉദയ കൃഷ്ണ തന്നെ രചിക്കുന്ന ഈ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും നായകൻ എന്നും അദ്ദേഹം പറയുന്നു. ക്ലബ് ഹൌസ് എന്ന സോഷ്യൽ മീഡിയ ആപ്പിലൂടെ നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇത് പുറത്തു വിട്ടത്. പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്ത പ്രമാണി എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ചത്. ഏതായാലും മമ്മൂട്ടിയുമായി ഒന്നിക്കുന്ന പുതിയ ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. ഇത് കൂടാതെ മറ്റൊരു വമ്പൻ മോഹൻലാൽ ചിത്രവും ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം ചെയ്യുന്നുണ്ട് എന്നും ഇവർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.