മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വില്ലൻ’. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച ചിത്രം കഴിഞ്ഞ കൊല്ലം ഒക്ടോബറിലാണ് റിലീസ് ചെയ്ത്. ബി. ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ദിലീപ് ആയിട്ടാണെന്നും ഈ മാസം ചിത്രീകരണം തുടങ്ങും എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ദിലീപിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ‘കമ്മാര സംഭവം’. ദിലീപ്- ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ എല്ലാ സിനിമ പ്രേമികൾ കാത്തിരിക്കുന്നത്, എന്നാൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ മുന്നോട്ട് വന്നിരിക്കുകയാണ്.
2013ലാണ് ദിലീപുമായി ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും തിരക്കഥ എഴുതി പൂർത്തിയാക്കിയ കാരണം അഡ്വാൻസും ലഭിച്ചിരുന്നു എന്ന് ഉണ്ണികൃഷ്ണൻ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ദിലീപിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ വേഷമായിരുന്നു ഒരുക്കിയിരുന്നത്, മോഹൻലാൽ ചിത്രം മിസ്റ്റർ ഫ്രോഡിന് ശേഷം ചെയ്യാൻ തീരുമാനിച്ച ചിത്രം കൂടിയായിരുന്നു എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. ദിലീപ് ആ സമയത്ത് നിർമ്മാതാവിനെ ബന്ധപ്പെടുകയും രണ്ട് ചിത്രങ്ങൾ ചെയ്ത് തീർക്കണമെന്നും പറയുകയുണ്ടായി, പക്ഷേ താൻ ഈ തിരക്കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഒരിക്കൽ മോഹൻലാലിനെ കഥ കേൾപ്പിക്കുകയുണ്ടായി, താനല്ല ദിലീപ് തന്നെയാകും ഈ വേഷത്തിൽ നന്നാവുക എന്നും മോഹൻലാൽ അന്ന് പറഞ്ഞിരുന്നു. മൂന്ന് വർഷത്തോളം സിനിമകൾ ഒന്നും ചെയ്യാതെ ഇരുന്ന ശേഷമാണ് ബി. ഉണ്ണികൃഷ്ണൻ 2017 വില്ലനുമായി മുന്നോട്ട് വന്നത്. ദിലീപ് ചിത്രത്തിന്റ നിർമ്മാതാവ് മറ്റ് കോർപ്പറേറ്റുകളുമായി കൈകോർത്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിലീപുമായി വീണ്ടും ആ സിനിമയെ കുറിച്ചു അവർ ചർച്ച നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. ദിലീപ് ചിത്രത്തെ കുറിച്ച താൻ ആലോചിച്ചിട്ട് പോലുമില്ലയെന്നും വില്ലന് ശേഷമുള്ള തന്റെ ചിത്രം വൈകാതെ അറിയിക്കുമെനായിരുന്നു സംവിധായകന്റെ വാദം.
സുരാജിനെയും തമിഴ് നടൻ മഹേന്ദ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ചെയ്യണമെന്ന് ജൂണിൽ തീരുമാനിച്ചിരുന്നു എന്നും കഴിഞ്ഞ ദിവസം കൂടി ചർച്ച ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലാണ് താനുമെന്നും കൂട്ടിച്ചേർത്തു. സിനിമ എന്നത് ഒരു ദിവസം കൊണ്ട് പൊട്ടിമുളക്കുന്നതെല്ലയെന്നും വർഷങ്ങളുടെ കഷ്ടപ്പാടുണ്ടെന്നും നിലവിൽ ഈ രണ്ട് ചിത്രങ്ങൾ കൂടാതെ ഒരു മോഹൻലാൽ ചിത്രവും ഒരു തെലുഗ് ചിത്രവും താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടന്ന് അഭിമുഖത്തിൽ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ദിലീപ് ചിത്രത്തിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാമെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.