മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്ണൻ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലെ വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ കരിയറിലെ വലിയ ഹിറ്റുകൾ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ എന്നിവയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ആറാട്ടു ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഒറ്റിറ്റി റിലീസിന് ശേഷം ഏറെ ട്രോൾ ചെയ്യപ്പെടുകയും ചെയ്തു. ഒട്ടും റിയലിസ്റ്റിക് അല്ലാത്ത, ലോജിക്കിന് പുറകെ പോവാത്ത ഒരു ഫൺ ഫിലിം ആണ് ആറാട്ട് എന്ന് അദ്ദേഹം റിലീസിന് മുൻപേ തന്നെ പറഞ്ഞിരുന്നു എങ്കിലും സോഷ്യൽ മീഡിയ ആ ചിത്രത്തെ അത്തരം കാര്യങ്ങൾ തന്നെ പറഞ്ഞാണ് ട്രോൾ ചെയ്യുന്നത്. ജലമർമ്മരം പോലത്തെ ഗംഭീര ചിത്രങ്ങൾ രചിച്ചിട്ടുള്ള ആള് കൂടിയാണ് ബി ഉണ്ണികൃഷ്ണൻ. എന്നാൽ അത്തരം ചിത്രങ്ങൾ തുടർന്ന് ചെയ്യാതെ കൊമേർഷ്യൽ ചിത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ചാണ് അദ്ദേഹം മനസ്സ് തുറക്കുന്നത്.
സംസ്ഥാന പുരസ്‌കാരം നേടിയ തന്റെ ആദ്യ തിരക്കഥയായ ജലമര്‍മരം പോലുള്ള സിനിമകള്‍ എഴുതിയാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. വരുമാനമെന്ന നിലയില്‍ സിനിമയെ തിരഞ്ഞെടുത്തപ്പോള്‍ അത്തരം സിനിമകള്‍ എഴുതുക പ്രായോഗികമായിരുന്നില്ല എന്നും, കച്ചവട സിനിമ ഏതെങ്കിലും തരത്തില്‍ മോശമാണെന്ന് കരുതുന്നുമില്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, വിപണി ലക്ഷ്യമാക്കാത്ത ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോഴെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം പ്ലാൻ ചെയ്യുന്ന അദ്ദേഹം, മോഹൻലാൽ നായകനായ ഒരു ഓഫ്‌ബീറ്റ് ചിത്രം ചെയ്യാനുമുള്ള പ്ലാനും ഉണ്ടെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.