കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ആറാട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. മൂന്നു ദിവസം മുൻപ് റിലീസ് ആയ ഇതിന്റെ ട്രൈലെർ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആയി നില നില്കുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ മാസ്സ് മസാല എന്റെർറ്റൈനെർ ഇന്ന് മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ് ഇപ്പോഴിതാ അധികം സിനിമകളിൽ ഒന്നും വരാത്ത എ ആർ റഹ്മാൻ എന്ത്കൊണ്ട് ആറാട്ടിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ദി ക്യൂ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. എ.ആര്‍ റഹ്മാനെ കൊണ്ട് വരുക എന്നതും ഒരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല എന്നും അതില്‍ തങ്ങളെ സഹായിച്ചത് നടന്‍ റഹ്മാനാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.
സിനിമയുടെ സ്‌ക്രീന്‍ പ്ലേയും സിനോപ്‌സിസും വാങ്ങിച്ച് എ.ആര്‍ റഹ്മാന് കൊടുക്കുന്നത് നടൻ റഹ്മാൻ ആയിരിന്നു. അതിനു ശേഷം എ.ആര്‍ റഹ്മാന്‍ ഒരു വീഡിയോ മീറ്റില്‍ സംവിധായകൻ ബി ഉണ്ണികൃഷ്ണനൊപ്പം വന്നു. അതിലൂടെ കഥ പറഞ്ഞപ്പോൾ എ ആർ റഹ്മാൻ പറഞ്ഞത്, മലയാള സിനിമയെയും പ്രത്യേകിച്ച് മോഹന്‍ലാലിനെയും വളരെ ഇഷ്ടമാണെന്നാണ്. മോഹൻലാൽ തനിക്കു ഏറെ പ്രീയപ്പെട്ട വ്യക്തി ആയതു കൊണ്ടു തന്നെ ഇത് ചെയ്യാം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചിത്രത്തിലേക്ക് വരാൻ തയ്യാറായത് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. പൂർണ്ണമായും പ്രേക്ഷകരെ രസിപ്പിക്കാൻ എടുത്ത ഒരു ചിത്രമാണ് ഇതെന്നും ആറാട്ടിനെ കുറിച്ച് അവകാശ വാദങ്ങൾക്ക് താനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.