കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ മലയാള ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ചു പോയ സച്ചിയുടെ അവസാനത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബിജു മേനോൻ അയ്യപ്പൻ നായരും പൃഥ്വിരാജ് സുകുമാരൻ കോശിയുമായെത്തിയ ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്ത ചിത്രം കൂടിയാണ്. വമ്പൻ ശ്രദ്ധയാണ് ഈ ചിത്രം കേരളത്തിന് പുറത്തും നേടിയെടുത്തത്. അത്കൊണ്ട് തന്നെ ഇതിന്റെ റീമേക് അവകാശവും ചൂടപ്പം പോലെയാണ് വിറ്റു പോയത്. ഇപ്പോൾ ഹിന്ദിയിലും തെലുങ്കിലുമാണ് ഇതിന്റെ റീമേക് ഒരുങ്ങുന്നത്. അതിൽ തന്നെ തെലുങ്കു റീമേക്കിന്റെ ആദ്യ ടീസറും മേക്കിങ് വിഡിയോയും പുറത്തു വന്നും കഴിഞ്ഞു. പവൻ കല്യാൺ, റാണ ദഗ്ഗുബതി എന്നിവരാണ് തെലുങ്കിൽ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഭീംല നായക് എന്നാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. കോശിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമുള്ള രംഗങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മേക്കിങ് വീഡിയോയിൽ കാണാനാകുക. സിതാര എന്റര്‍ടെയിന്‍മെന്റ് നിർമിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ റീമേക്കിൽ തമിഴ് നടി ഐശ്വര്യ രാജേഷ് ആണ് നായികാ വേഷം ചെയുന്നത്. എസ് തമൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. തെലുങ്കിലെ സൂപ്പർ താരമായ പവൻ കല്യാണിന്റെ ആരാധകർക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള മാറ്റങ്ങൾ തെലുങ്കു റീമേക്കിൽ ഉണ്ടാകും എന്നാണ് സൂചന. ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിന് വേണ്ടി തെലുങ്കിൽ സംഭാഷണം ഒരുക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.