മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ബിജു മേനോനും പൃഥ്വിരാജും ആയിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് വാർത്തയായിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് പവൻ കല്യാൺ ആണ്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായെത്തുന്നത് റാണ ദഗുബാട്ടിയാണ്. ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ബുള്ളറ്റിൽ പോകുന്ന പവൻ കല്യാണിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട വീഡിയോയിലുണ്ട്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥയിൽ പൂർണമായ മാറ്റം വേണമെന്ന് പവൻ കല്യാൺ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരെ അറിയിച്ചതായാണ് സൂചന. മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാനാണ് താരം നിർദ്ദേശം നൽകിയത്. സാഗർ ചന്ദ്രയാണ് ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ജോണ്‍ എബ്രഹാമാണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.