കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം ARM നെ വരവേറ്റ് ആക്സിസ് ബാങ്ക് തമ്മനം ശാഖയിലെ ജീവനക്കാർ. ARM ബ്രാൻഡഡ് ടീഷർട്ടുകൾ അണിഞ്ഞാണ് ബാങ്ക് ജീവനക്കാർ ചിത്രത്തിനെ വരവേറ്റത്.
ഒരു ബാങ്കിലെ മുഴുവൻ ജീവനക്കാർ ചേർന്ന് ARM നെ വരവേൽക്കാൻ തയ്യാറായത് ജനങ്ങളിൽ കൗതുകം വർധിപ്പിച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാങ്കിലെ മുഴുവൻ ജീവനക്കാരും സിനിമാ പ്രൊമോഷൻ്റെ ഭാഗമാവുന്നത്.
സമീപകാലത്ത് സിനിമ പ്രേക്ഷകരും കുടുംബങ്ങളും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന 3D ചിത്രമാണ് ARM. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം .സെപ്റ്റംബർ 12ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
“ARM ഞങ്ങൾ എല്ലാവരും വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന
ചിത്രമാണെന്നും ഏറെ നാളുകൾക്ക് ശേഷം വരുന്ന 3D മലയാള ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു” ഈ ഓണം ARM നൊപ്പമെന്നും ആരാധകർ പങ്കുവച്ചു..
കഴിഞ്ഞ ആഴ്ചകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും പ്രേക്ഷകർക്കിടയിൽനിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത് തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി,രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.