കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ബ്ലോക്ക്ബസ്റ്റർ ടീം ഒന്നിക്കുന്ന റാം രണ്ടു ഭാഗങ്ങളായാണ് ഒരുക്കുന്നത്. ഇപ്പോൾ ബ്രിട്ടനിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഇതിനു ശേഷം ടുണീഷ്യ, മൊറോകോ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യത്തോടെയോ ഈ ചിത്രം പൂർത്തിയാക്കാനുള്ള പ്ലാനിലാണ് ജീത്തു ജോസഫും സംഘവും. ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ഹോളിവുഡ് സംഘട്ടന സംവിധായകനായ പീറ്റർ പെഡ്രോ ആണ്. ജീത്തു ജോസഫിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. ബ്രിട്ടനിൽ ഉള്ള കാർ ചേസ്, ബസ് ഫൈറ്റ് എന്നിവയൊക്കെയാണ് പെഡ്രോ ഒരുക്കുന്നതെന്നാണ് സൂചന.
അവേഞ്ചേഴ്‌സ് ഉൾപ്പെടെയുള്ള ഒട്ടേറെ വമ്പൻ ഹോളിവുഡ് ചിത്രങ്ങളിലും സാൻഡ് മാൻ, വിച്ചർ ഉൾപ്പെടെയുള്ള ആക്ഷൻ വെബ് സീരീസുകളിലും ജോലി ചെയ്തിട്ടുള്ള പ്രശസ്ത സംഘട്ടന സംവിധായകനാണ് പീറ്റർ പെഡ്രോ. അദ്ദേഹവും ടീമും ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ റാമിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. റാം മോഹൻ എന്ന ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ തൃഷയാണ് നായികാ വേഷം ചെയ്യുന്നത്. ജീത്തു ജോസഫ് തന്നെ രചിച്ച ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, സുമൻ, ദുർഗാ കൃഷ്ണ, ചന്തുനാഥ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് ആണ്. വിഷ്ണു ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രം അഭിഷേക് ഫിലിമ്സിന്റെ ബാനറിൽ രമേശ് പി പിള്ളൈ, സുധൻ എസ് പിള്ളൈ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.