ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ മൈക്കൽ ബെവൻ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് മൈക്കൽ ബെവൻ. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പകുതിയിലും ആണ് മൈക്കൽ ബെവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ പ്രശസ്ത മലയാള സിനിമാ സംവിധായകൻ ഒമർ ലുലുവിന് നന്ദി പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മൈക്കൽ ബെവൻ. റൈസ് ഓഫ് എ ഫിനിഷിങ് കിംഗ് എന്ന പേരിൽ ഒമർ ലുലു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മൈക്കൽ ബെവൻ ട്രിബ്യൂട്ട് ലേഖനത്തിന് ആണ് താരം നന്ദി അറിയിച്ചത്. വളരെ മനോഹരമായ ഈ ആദരവിന് നന്ദി എന്നു ഒമർ ലുലുവിന് മെസേജ് അയച്ച മൈക്കൽ ബെവൻ, ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.
ഷിയാസ് എന്ന വ്യക്തിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. സിഡ്‌നിയിൽ മൈക്കൽ ബെവന്റെ സമാനതകൾ ഇല്ലാത്ത വീരേതിഹാസം എന്ന വാക്കുകളോടെ തുടങ്ങുന്ന ഈ ലേഖനം കൃത്യം 2 വ്യാഴവട്ടം മുമ്പ് അദ്ദേഹം ക്രിക്കറ്റ് ഫീൽഡിൽ നടത്തിയ ഒരു പോരാട്ടത്തിന്റെ ദീർഘമായതും സമ്പൂർണമായതുമായ വിവരണമാണ് നമ്മുക്ക് നൽകുന്നത്. 1996 ലെ ബെൻസൺ ആൻഡ് ഹെഡ്ജസ് സീരീസിൽ നടന്ന ആസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും കളിയിലെ ബെവന്റെ മാസ്മരിക പ്രകടനമാണ് ഈ പോസ്റ്റിന് ആധാരം. 43 ഓവറിൽ 172 റൺസ് എന്ന ലക്ഷ്യം പിൻതുടരവേ, വിന്ഡീസിന്റെ കരുത്തുറ്റ ബൗളിംഗ് നിരക്ക് മുന്നിൽ തകർന്ന ഓസീസ് ബാറ്റിംഗ് നിരയെ 38 റൺസിന് ആറു വിക്കറ്റ് എന്ന നിലയിൽ നിന്നും വിജയത്തിൽ എത്തിച്ച ബെവന്റെ കഥ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും രോമാഞ്ചം കൊള്ളിക്കും എന്നത് തീർച്ച. 88 പന്തിൽ 78 റൺസ് ആണ് അന്ന് മൈക്കൽ ബെവൻ പുറത്താവാതെ അടിച്ചെടുത്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.