August Cinemas gave 5 Lakhs as a gift to the music director of Theevandi
കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉണ്ടായ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന് ഇതിലെ മനോഹരമായ ഗാനങ്ങൾ ആയിരുന്നു. അതിൽ തന്നെ ജീവാംശമായ് എന്ന ഗാനം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. കൈലാസ് മേനോൻ എന്ന സംഗീത സംവിധായകൻ ആ ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തിൽ സ്റ്റാർ ആയി മാറി. ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെ, ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി നടേശൻ അഞ്ചു ലക്ഷം രൂപ കൂടി കൈലാസിന് പാരിതോഷികം ആയി നൽകിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കൈലാസ് തന്നെയാണ് ഈ വിവരം ഏവരെയും അറിയിച്ചത്.
കൈലാസ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, “സിനിമ വിജയിക്കുമ്പോൾ നിർമാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റിൽമാൻ സൂപ്പർ ഹിറ്റ് ആയപ്പോൾ കെ.ടി കുഞ്ഞുമോൻ ശങ്കറിന് കാർ സമ്മാനമായി നൽകി എന്നതാവും ആദ്യമായി കേട്ട അത്തരം വാർത്ത. പക്ഷെ ഇതാദ്യമായി ആവും ഒരു നിർമാതാവ് സിനിമയുടെ വിജയത്തിന്റെ മധുരം സംഗീത സംവിധായകന് കൂടെ പകുത്ത് നൽകുന്നത്. അതെ..തീവണ്ടി എന്ന സിനിമ നിർമിച്ച ഓഗസ്റ്റ് സിനിമയുടെ അമരക്കാരൻ ഷാജിയേട്ടൻ ഇന്ന് എന്നെ നേരിൽ വിളിച്ചു നൽകിയത് 5 ലക്ഷം രൂപ. ഈ കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു”.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.