പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മക്കൾ രണ്ടു പേരും ഇപ്പോൾ സംവിധാന രംഗത്ത് എത്തിക്കഴിഞ്ഞു. ഒരു മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുകയാണ്. മറ്റൊരു മകനായ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുകയാണ്. ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന, സുരേഷ് ഗോപി എന്നിവർ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തി എന്ന് മാത്രമല്ല, ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഇവരെ കൂടാതെ ദുൽകർ സൽമാൻ, ഉർവശി, കെ പി എ സി ലളിത, മേജർ രവി, ജോണി ആന്റണി, സിജു വിൽസൺ, ലാലു അലക്സ് തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. നികിത എന്ന നായികയായി ഗംഭീര പ്രകടനമാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ അഭിനന്ദനവും കയ്യടിയും നേടിയെടുക്കുന്ന ഈ ചിത്രത്തിലെ ഒട്ടേറെ മികച്ച രംഗങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പേരും എടുത്തു പറയുന്ന രംഗത്തെ കുറിച്ചു സംസാരിക്കുകയാണ് അനൂപ് സത്യൻ.
ഉർവശിയും ചേച്ചിയും കല്യാണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വേർപിരിയുന്ന സീനാണ് പലരും എടുത്തു പറയുന്നത് എന്നും ആ സീൻ എടുത്തപ്പോൾ സെറ്റിൽ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകും എന്നുമാണ് അനൂപ് സത്യൻ വെളിപ്പെടുത്തുന്നത്. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. ഒരു ഹോട്ടലിൽ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. കല്യാണിയും ഉർവശിയും അതിമനോഹരമായാണ് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏതായാലും ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം മലയാളി സിനിമാ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.