ഗ്ലാഡ് വേൾഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ഒരു കടുത്ത ദുൽഖർ സൽമാൻ ആരാധിക ആയ വിദേശ വനിതയെ കുറിച്ച് ഏവരും ആദ്യം അറിഞ്ഞത്. ഇന്ത്യൻ സിനിമകൾ കാണാൻ ഇഷ്ട്ടപെടുന്ന ഈ വിദേശ വനിത ഒരിക്കൽ ദുൽഖറിന്റെ ഒരു ഫോട്ടോയുടെ ഒപ്പം നിന്ന് തന്റെ ഫോട്ടോ എടുത്തു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും താൻ ഒരു കടുത്ത ദുൽഖർ ആരാധിക ആണെന്ന് പറയുകയും ചെയ്തിരുന്നു. ഒട്ടേറെ ഇന്ത്യൻ ഫിലിംസ് കാണാറുള്ള തന്റെ ഇഷ്ട നടൻ ആണ് ദുൽഖർ എന്നും താൻ എപ്പോഴും ദുൽഖറിന്റെ ശബ്ദവും അദ്ദേഹ പാടിയ പാട്ടുകളും കേൾക്കാൻ ഇഷ്ട്ടപെടുന്നു എന്നും അവർ പറഞ്ഞു. ദുൽഖറിന്റെ അതുവരെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട് താൻ എന്ന് പറഞ്ഞ അവർ തനിക്കു ഏറെ ഇഷ്ട്ടപെട്ട ദുൽഖർ ചിത്രങ്ങൾ അതെല്ലാം ഇതുവരെ കാണാത്തവർക്ക് വേണ്ടി പേരെടുത്തു പറയുകയും ചെയ്തു.
ബാംഗ്ലൂർ ഡേയ്സ്, ചാർളി, സംസാരം ആരോഗ്യത്തിനു ഹാനികരം, ഉസ്താദ് ഹോട്ടൽ, ഒകെ കണ്മണി, എ ബി സി ഡി, സലാല മൊബൈൽസ്, 100 ഡേയ്സ് ഓഫ് ലവ്, കർവാൻ എന്നിവയാണ് അവർ എടുത്തു പറയുന്ന ചിത്രങ്ങൾ. ഇപ്പോഴിതാ തന്റെ സൂപ്പർ സ്റ്റാറിനെ നേരിട്ട് കണ്ട സന്തോഷത്തിൽ ആണ് ഈ വിദേശ വനിത. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമായ അനൂപ് സത്യൻ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇവർ ദുൽഖറിനെ കണ്ടത്. അപ്പോൾ എടുത്ത ഫോട്ടോകളും അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിട്ടുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറും പ്രധാന വേഷം ചെയ്യുന്നുണ്ട്. ദുൽഖറിനെ കാണാൻ ഈ സെറ്റിൽ വന്ന അദ്ദേഹത്തിന്റെ ആരാധിക ആയ ഈ വിദേശ വനിതയും ഈ ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.