യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മം. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ അന്ധാധുൻ മലയാളത്തിലേക്ക് റീമേക് ചെയ്യുന്നതാണ് ബ്രഹ്മം എന്ന ചിത്രം. പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം ഉണ്ണി മുകുന്ദൻ, ബോളിവുഡ് താരം രാശി ഖന്ന, മമത മോഹൻദാസ്, സുരഭി ലക്ഷ്മി, അനന്യ, ജഗദിഷ്, ശങ്കർ, സുധീർ കരമന എന്നിവരും അഭിനയിക്കുന്നു. ജനുവരി അവസാന വാരം കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ സഹസംവിധായകരിൽ ഒരാളായ രാഹുൽ തൂങ്ങി മരിച്ചു എന്ന ദുഃഖകരമായ വാർത്തയാണ് ഇന്ന് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നതു. കൊച്ചിയിലെ മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആർ രാഹുലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് സിനിമാ പ്രേമികളിൽ പലരും ഈ വാർത്തയറിയുന്നതു.
രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈ സമയത്തു ലഭ്യമല്ല. സംവിധായകൻ രവി കെ ചന്ദ്രൻ തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് ശരത് ബാലൻ ആണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ബ്രഹ്മം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവരാണ് ഈ ചിത്രത്തിന്റെ ഹിന്ദി വേർഷനിൽ പ്രധാന വേഷങ്ങൾ ചെയ്തത്. മലയാളം കൂടാതെ തമിഴ്, തെലുങ്കു ഭാഷകളിലും ഈ ചിത്രം റീമേക് ചെയ്യുന്നുണ്ട്. തമിഴിൽ പ്രശാന്തും സിമ്രാനും പ്രധാന വേഷങ്ങൾ ചെയ്യുമ്പോൾ തെലുങ്കിൽ നിതിനും തമന്നയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബ്രഹ്മം പൂർത്തിയാക്കിയതിനു ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീം ഒരുക്കുന്ന തീർപ്പ് എന്ന ചിത്രത്തിൽ ആവും പൃഥ്വിരാജ് അഭിനയിക്കുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.